Sunday 3 January 2016

ഖുര്‍ആന്‍

1- അറൂസുല്‍ ഖുര്‍ആന്‍ എന്ന‍ പേരില്‍ അറിയപ്പെടുന്ന സൂറത്ത് ?
A- സൂറ: അറ്രഹ്മാന്‍
2- ബിസ്മില്ലാഹി റഹ്മാനി റഹീം എത്ര തവണ ഖുര്‍ആനില്‍ വന്നിട്ടുണ്ട്?
A- 114
3- ബിസ്മി കൊണ്ട് ആരംഭിക്കാത്ത ഒരു സൂറത്ത്?
A- സൂറത്ത് തൗബ:
4- അനന്തരാവകാശ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൂറ: ഏതാണ് ?
a)   സൂറ: അന്നിസാഅ سورة النساء
5)  ആയിരം രാവുകളെക്കാള്‍ പുണ്യമുള്ളതു എന്ന് ഖുര്‍ആന്‍ പറഞ്ഞ രാവ്?
a)  ലൈലതുല്‍ ഖദ്ര്‍
6)  ഖുര്‍ആനില്‍ എത്ര ‍മക്കി സൂറത്തുകള്‍ ഉണ്ട്?
a)  86‍
7)  ഖുര്‍ആനില്‍  ‍മദനി സൂറത്തുകള്‍ എത്ര?
a)  28‍
8)  ഒരു ലോഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന സൂറത്ത് ?
a)  സൂറത്തുല്‍ ഹദീദ് (ഇരുമ്പ്).
9) ഖുര്‍ആനില്‍ ആകെ എത്ര സൂറത്തുകള്‍ ഉണ്ട്?
a)  114
10) ഏതു സൂറ: ആണ് قلب القران  (ഖല്ബുല്‍ ഖുര്‍ആന്‍) എന്ന പേരില്‍ അറിയപ്പെടുന്നത്?
a)  സൂറ: യാസീന്‍
11) ഏതെല്ലാം സൂറത്തുകളാണ് معودتين (മുഅവ്വാദത്തൈനി) എന്ന പേരില്‍ അറിയപ്പെടുന്നത്?
a)  സൂറ: അല്‍ ഫലഖ്, സൂറ: അന്നാസ് (سورة الفلق، سورة الناس)
12) ഖുര്‍ആനിലെ സൂറത്തുകള്‍ക്ക് പേര് നല്‍കിയത് ആരാണ്?
a)  അല്ലാഹു
13) റൂഹുല്‍ അമീന്‍ എന്ന പേര് ഖുര്‍ആനില്‍ പറഞ്ഞത്‌ ആരെക്കുറിച്ചാണ്?
a)   മലക്ക്‌ ജിബ്‌രീല്‍
14) ഇബ്‌ലീസിനെ സൃഷ്ടിച്ചതു എന്തുകൊണ്ടാണ്?
a)   തീ
15) ഇബ്‌ലീസ് ഏതു വര്‍ഗത്തില്‍ പെട്ടവനാണ്?
a)   ജിന്ന്
16) ഖുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ ആക്കിയത് ഏതു ഖലീഫയാണ്?
a)   മൂന്നാം ഖലീഫ ഉസ്മാന്‍ (റ)
17) ഖുര്‍ആനില്‍ 'രണ്ടില്‍ രണ്ടാമന്‍ (الثاني إثنين)' എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
a)   അബൂബക്കര്‍ (റ)
18) അവര്‍ നരകത്തിന്റെ അടിത്തട്ടിലായിരിക്കും എന്ന് ഖുര്‍ആന്‍ ഏതു വിഭാഗത്തെ കുറിച്ചാണ് പറഞ്ഞത്?
a)   കപട വിശ്വാസികള്‍ (മുനാഫികുകള്‍)
19) ഖുര്‍ആനില്‍ പേരെടുത്തു പ്രതിപാദിച്ച ഒരു സ്ത്രീ?
a)   മറിയം
20) അല്ലാഹു നേരില്‍ സംസാരിച്ചത് ഏതു പ്രവാചകനോടാണ്?
a)   മൂസാ(അ)
21) തൊട്ടിലില്‍ വെച്ച് ജനങ്ങളോട്‌ സംസാരിച്ച പ്രവാചകന്‍?
a)   ഈസാ(അ)
22) ക്രൈസ്തവര്‍ ഈസാ(അ)നെ ദൈവപുത്രന്‍ എന്ന് വിശേഷിപ്പിക്കുന്നു. എന്നാല്‍ ജൂതന്മാര്‍ ദൈവപുത്രന്‍ എന്ന് വിളിക്കുന്നത് ആരെയാണ്?
a)   ഉസൈര്‍
23) രണ്ടു ബിസ്മിയുള്ള സൂറത്ത് ഏതാണ്?
a)   സൂറത്ത് അന്നമല്‍ سورة النمل‍
24) ഖുര്‍ആനിലെ ഏറ്റവും നീളം കൂടിയ ആയത് ഏതാണ് ? ഏതു സൂറത്തില്‍?
a)   ആയതുദയ്ന്‍, സൂറത്ത് അല്‍ ബഖറ  سورة البقرة - آية الدين‍
25) ആയതുദയ്നിലെ പ്രതിപാദ്യ വിഷയം?
a)   കടം, സാമ്പത്തിക ഇടപാട്
26) സൂറത്ത് തൌബയുടെ മറ്റൊരു പേര് ?
a)   ബറാഅ:
27) ഖുര്‍ആനില്‍ ഫിര്‍ഔനിന്റെ നാമം എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട് ?  
a)  74
28) അസ്ഹാബുല്‍ ഐക്ക എന്നറിയപ്പെടുന്നതു ഏതു പ്രവാചകന്‍റെ ജനതയാണ് ?
a)   ശുഐബ്(അ)
29) അല്ലാഹുവിന്‍റെ ഒട്ടകം ഇറക്കപ്പെട്ടത്‌ ഏതു സമുദായത്തിലാണ്?
a)  സമൂദ്‌ ഗോത്രം‍
30) ഖുര്‍ആനില്‍ يا أيها الناس (യാ അയ്യുഹന്നാസ്‌) എന്ന് ആരംഭിക്കുന്ന സൂറകള്‍ എത്ര ?  
a)  2
31) ഖുര്‍ആനിലെ ജന്തു കഥകള്‍ ആരുടെ പുസ്തകമാണ്?
a)  അഹമദ് ബഹ്ജത്‌
32) ഒരു സ്ത്രീക്ക് അല്ലാഹു ബോധനം നല്‍കിയതായി ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്. ആരാണ് ആ മഹതി ?
a)  മൂസാ നബിയുടെ ഉമ്മ
33) നരകത്തില്‍ വളരുന്ന മരം?
a)  സഖൂം
34) 'സൂറതുന്‍' എന്ന പദം കൊണ്ട് ആരംഭിക്കുന്ന ഒരു സൂറ:?
a)  സൂറ: അന്നൂര്‍
35) ആയത്തുല്‍ ഹിജാബ് അവതരിപ്പിക്കപ്പെട്ട വര്ഷം?
a)  ഹിജ്റ അഞ്ച്
36) താഴ്വരകളില്‍ പാറകള്‍ തുരന്നു വീടുണ്ടാക്കിയവര്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ജനത?
a)  സമൂദ്‌ ഗോത്രം
37) പരലോകം ഖുര്‍ആനില്‍ ആരുടെ കൃതിയാണ്?
a)  കെ. സി. അബ്ദുല്ല മൗലവി
38) മറിയം ബീവിയുടെ പിതാവ് ആരാണ്?
a)  ഇംറാന്‍
39) ഖുര്‍ആന്‍ അവതരണം എത്ര വര്‍ഷം കൊണ്ടാണ് പൂര്‍ണ്ണമായത്?
a)  23
40) അളവ് തൂക്കത്തില്‍ കുറവ് വരുത്തുന്നവര്‍ക്ക് താക്കീതായി അവതരിച്ച സൂറ:?
a)  അല്‍ മുത്വഫ്ഫിഫീന്‍
41) ഖുര്‍ആനില്‍ ഏറ്റവും വലിയ സൂറ: ഏതാണ്?
a)  അല്‍ ബഖറ:
42) അല്ലാഹുവെ ആരാധിക്കാന്‍ വേണ്ടി ഭൂമിയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ ഭവനം?
a)  കഅബ‍
43) ഒരു സ്ത്രീയുടെ നാമത്തില്‍ അറിയപ്പെടുന്ന ഖുര്‍ആനിലെ ഒരേ ഒരു അദ്ധ്യായം?
a)  സൂറ: മറിയം
44)  'യൗമുല്‍ ഫുര്‍ഖാ‌ന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സുപ്രധാന യുദ്ധം?
a)  ബദര്‍ യുദ്ധം‍

45)  പൂര്‍ണ്ണ അധ്യായമെന്ന നിലയില്‍ ആദ്യമായി അവതരിച്ച സൂറ ഏതാണ്?
a)  സൂറത്തുല്‍ ഫാത്തിഹ
46)  സൂറത്തുല്‍ ഫീലില്‍ പ്രതിപാദിച്ച പക്ഷി ഏതാണ്?
a)  അബാബീല്‍ പക്ഷികള്‍
47)  ഗുഹാ വാസികളുടെ കൂടെ ഉണ്ടായിരുന്ന മൃഗം?
a)  നായ
48)  വിശുദ്ധ ക`അബാലയം തകര്‍ക്കുന്നതിന്‌ വേണ്ടി ആനകള്‍ ഉള്‍പ്പെടെയുള്ള സൈന്യവുമായി പുറപ്പെട്ട രാജാവ്?
a)  അബ്റഹത്
49)  സാഹിബുല്‍ ഹൂത്‌ എന്നറിയപ്പെടുന്ന പ്രവാചകന്‍?
a)  യൂനുസ്‌ നബി (അ)
50) മലയാളത്തില്‍ എഴുതിയ ആദ്യ ഖുര്‍ആന്‍ പരിഭാഷയുടെ കര്‍ത്താവ്?
a)  മായിന്‍കുട്ടി ഇളയ‍
51) ഖുര്‍ആനിലെ ഏറ്റവും ചെറിയ സൂറ: ഏതാണ്?
a)  സൂറത്തുല്‍ കൌസര്‍‍
52) ഒരു സൂറത്തില്‍ മുഴുവന്‍ സൂക്തങ്ങളിലും അല്ലാഹു എന്ന് ആവര്‍ത്തിച്ചു വന്നിരിക്കുന്നു. ഏതാണ് ആ സൂറ:?
a)  സൂറ: അല്‍ മുജാദല
53) ഖുര്‍ആനില്‍ എത്ര തവണ سجود التلاوة (സുജൂദിന്റെ ആയത്തുകള്‍) വന്നിട്ടുണ്ട്?
‍a)  15
54) ഒരേ സൂറത്തില്‍ രണ്ടു തവണ سجود التلاوة ഉള്ള സൂറത്ത് ഏതാണെന്ന് അറിയാമോ?
a)  സൂറത്തുല്‍ ഹജ്ജ്‌ (ആയത്തുകള്‍: പതിനെട്ടു, എഴുപത്തി ഏഴു)
55) ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പേര് പറഞ്ഞ പ്രവാചകന്‍?
a)  മൂസാ (അ)
56) തന്റെ സമൂഹത്തില്‍ നിലനിന്നിരുന്ന 'അളവിലും തൂക്കത്തിലും കൃതൃമം കാണിക്കുക' എന്ന സാമൂഹിക തിന്മക്കെതിരെ ശക്തമായി രംഗത്ത് വന്ന പ്രവാചകന്‍ ആരായിരുന്നു?
a) ശുഐബ് (അ)
57) ഒരു യുദ്ധത്തിന് വേണ്ടി പുറപ്പെടുന്നതില്‍ അമാന്തം കാണിച്ചതിന്റെ പേരില്‍ അല്ലാഹു നടപടി സ്വീകരിച്ച മൂന്ന് സ്വാഹബികള്‍ ആരെല്ലാം? ഏതായിരുന്നു ആ യുദ്ധം?
a) ക`അബ് ബന്‍ മാലിക്(റ), ഹിലാലുബുനു ഉമയ്യത് (റ), മുറാറത്ത് ബ്ന്‍ റുബൈഅ (റ)   - തബൂക് യുദ്ധം. ‍
58) നബി (സ)യുടെ ഗോത്രത്തിന്റെ പേരില്‍ അറിയപ്പെടുന്ന സൂറത്ത് ഏതാണ്?
a) സൂറത്ത് ഖുറൈശ്
59) ആദ്യ  ഖിബ്‌ല ആയിരുന്ന ബൈത്തുല്‍ മുഖ‌ദ്ദിസില് നിന്ന് മക്കയിലെ ബൈത്തുല്‍ ഹറാം  മുസ്‌ലിംകളുടെ ഖിബ്‌ല ആക്കി അള്ളാഹു പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ഏതു സൂറത്തില്‍ ആണ്? എത്രാമത്തെ ആയത്ത് ആണ്?
a) സൂറത്ത് അല്‍ ബഖറ സൂക്തം  - 144
60) ഖുര്‍ആനില്‍ ഏതു സൂറത്തിലാണ് വുദുവിന്‍റെയും തയമ്മുമിന്റെയും രൂപം വ്യക്തമാക്കുന്നത്? എത്രാമത്തെ ആയത്ത് ആണ്?
a) സൂറത്ത് അല്‍ മാഇദ സൂക്തം - 6 (ആറു)
61) ഭൂമിയിലെ ആദ്യ കൊലപാതകം നടത്തിയ ആദമിന്റെ മകന്‍ തന്‍റെ സഹോദരന്‍റെ മൃതദേഹം എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കെ അത് എങ്ങിനെ സംസ്കരിക്കണമെന്ന് പഠിപ്പിക്കാന്‍ അല്ലാഹു ഒരു പക്ഷിയെ നിയോഗിച്ചു. ഏതാണ് ആ പക്ഷി.?
a) കാക്ക
62) പ്രപഞ്ചം ആദ്യം ഒട്ടിപ്പിടിച്ച അവസ്ഥയില്‍ ആയിരുന്നു, പിന്നീട് ഒരി വിസ്ഫോടനത്തിലൂടെ വേര്‍പെട്ടു എന്നുള്ള സത്യം ശാസ്ത്രം കണ്ടെത്തും മുമ്പേ ഖുര്‍ആനില്‍ പരാമര്‍ശിച്ചിരുന്നു. ഏതു സൂറത്തിലാണ് ഈ പരാമര്‍ശമുള്ളത്?
a) സൂറത്ത് അംബിയാഅ സൂക്തം - 30 سورة الأنبياء
63) ധിക്കാരിയായ ഫിര്‍ഔന്‍റെ ശവശരീരം ലോകത്തിനു ഒരു ദൃഷ്ടാന്തമായി സൂക്ഷിക്കുമെന്നു പറഞ്ഞത് ഏതു സൂറത്തില്‍ ആണ്?
a) സൂറത്ത് യൂനുസ്‌ സൂക്തം - 92 سورة يونس
64) റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍ ആര്?
a) നൂഹ് നബി(അ)
65) പ്രവാചകന്‍ മുഹമ്മദ് (സ) തന്‍റെ ജീവിതത്തിനിടയില്‍ എത്ര ഉംറയാണ് നിര്‍വഹിച്ചത്?
a) നാല് (ഒന്ന്, ഉംറതുല്‍ ഹുദൈബിയ്യ. രണ്ട്, ഉംറതുല്‍ ഖദാഅ്. മൂന്ന്, ജുഅ്‌റാനയില്‍ നിന്ന്. നാല്, ഹജ്ജിന്റെ കൂടെ).
66- ഖുര്‍ആനില്‍ പേര് പറയപ്പെട്ട 25 മുര്‍സലുകള്‍..?
A- 1. ആദം നബി(അ)
2. ഇദ്‌രീസ് നബി(അ)
3. നൂഹ് നബി(അ)
4. ഹൂദ് നബി(അ)
5. സ്വാലിഹ് നബി(അ)
6. ഇബ്‌റാഹീം നബി(അ)
7. ലൂത്വ് നബി(അ)
8. ഇസ്മാഈല്‍ നബി(അ)
9. ഇസ്ഹാഖ് നബി(അ)
10. യഹ്ഖൂബ് നബി(അ)
11. യൂസുഫ് നബി(അ)
12. ശുഐബ് നബി(അ)
13. അയ്യൂബ് നബി(അ)
14. മൂസ നബി(അ)
15. ഹാറൂന്‍ നബി(അ)
16. ദുല്‍കിഫില്‍ നബി(അ)
17. ദാവൂദ് നബി(അ)
18. സുലൈമാന്‍ നബി(അ)
19. ഇല്‍യാസ് നബി(അ)
20. അല്‍യസഅ് നബി(അ)
21. യൂനുസ് നബി(അ)
22. സകരിയ്യ നബി(അ)
23. യഹ് യ നബി(അ)
24. ഈസാ നബി(അ)
25. മുഹമ്മദ് നബി(സ്വ)
67- യൂസുഫ് നബി (അ) ഈജിപ്തിലെ രാജസഭയില്‍ ഏത് വകുപ്പിന്‍റെ ചുമതലയായിരുന്നു വഹിച്ചിരുന്നത്?
ധനകാര്യ വകുപ്പിന്റെ ചുമതല
قَالَ ٱجْعَلْنِى عَلَىٰ خَزَآئِنِ ٱلْأَرْضِ ۖ إِنِّى حَفِيظٌ عَلِيمٌۭ
 യൂസുഫ് പറഞ്ഞു: "രാജ്യത്തെ ഖജനാവുകളുടെ ചുമതല എന്നെ ഏല്‍പിക്കുക. തീര്‍ച്ചയായും ഞാനതു പരിരക്ഷിക്കുന്നവനും അതിനാവശ്യമായ അറിവുള്ളവനുമാണ്.” (യൂസുഫ്:  55)

68- യൂസുഫ് നബി(അ)യുടെ പിതാവിന്‍റെ പേര്?
യഅ്ഖൂബ് നബി(അ)
69- ഇബ്രാഹിം നബിയുടെ നാമം ഖുർആനിൽ എത്ര തവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്?
69 തവണ
ഖുർആനിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കപ്പെട്ട പ്രവാചകന്‍ മൂസാ നബി(അ) യാണ്.

70- നല്ല ഒരു വാക്കിനെ അല്ലാഹു എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?
നല്ല വൃക്ഷം.
أَلَمْ تَرَ كَيْفَ ضَرَبَ ٱللَّهُ مَثَلًۭا كَلِمَةًۭ طَيِّبَةًۭ كَشَجَرَةٍۢ طَيِّبَةٍ أَصْلُهَا ثَابِتٌۭ وَفَرْعُهَا فِى ٱلسَّمَآءِ
 ഉത്തമ വചനത്തിന് അല്ലാഹു നല്‍കിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ? അത് നല്ല ഒരു മരംപോലെയാണ്. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു. (ഇബ്രാഹിം : 24)

71- ഇസ്മായിൽ നബി (അ)യെ ക്കൂടാതെ ഇബ്രാഹിം നബി(അ)ക്ക് ജനിച്ച മറ്റൊരു മകന്‍?
ഇസ്ഹാഖ് നബി (അ)
ٱلْحَمْدُ لِلَّهِ ٱلَّذِى وَهَبَ لِى عَلَى ٱلْكِبَرِ إِسْمَٰعِيلَ وَإِسْحَٰقَ ۚ إِنَّ رَبِّى لَسَمِيعُ ٱلدُّعَآءِ
 "വയസ്സുകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും സമ്മാനിച്ച അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ നാഥന്‍ പ്രാര്‍ഥന കേള്‍ക്കുന്നവനാണ്. ( ഇബ്രാഹീം: 39)

72- ഫലസ്തീനിന്‍റെ പഴയകാല നാമം?
കന്‍ആന്‍
73- യഅ്ഖൂബ് നബി(അ)യുടെ പിതാവിന്‍റെ പേര്?
ഇസ്ഹാഖ് നബി(അ)
74- ഹാജറാ ബീവിയുടെ ജന്മ ദേശം?
ഈജിപ്ത്
75- യൂസുഫ് നബി(അ)ക്ക് എത്ര സഹോദരന്മാർ ഉണ്ടായിരുന്നു?
11
إِذْ قَالَ يُوسُفُ لِأَبِيهِ يَٰٓأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًۭا وَٱلشَّمْسَ وَٱلْقَمَرَ رَأَيْتُهُمْ لِى سَٰجِدِينَ
 യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: "പ്രിയ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.” (Yusuf : 4)

76- സൂറത്ത് യൂസുഫിന് പുറമെ എത്ര സൂറത്തുകളില്‍ യൂസുഫ് നബി (അ)യുടെ ചരിത്രം വിവരിക്കപ്പെടുന്നുണ്ട്?
0
സൂറത്ത് യൂസുഫില്‍ മാത്രമേ യൂസുഫ് നബി(അ) യുടെ ചരിത്രം വിശദീകരിക്കപ്പെടുന്നുളളൂ.



478 comments:

  1. ഖുർആനിൽ ഒരു പദം ഒരു ആയത്തായി വന്നിരിക്കുന്നു.അത് ഏതു പദമാണ്?

    ReplyDelete
    Replies
    1. ഉത്തരം. എനിക്കാണ് വേണ്ടത്

      Delete
    2. മുദുഹാമ്മത്താൻ

      Delete
    3. ഖുറാനിൽ ഖുർആനിനെ തന്നെ വിശേഷിപ്പിച്ച 3 നാമങ്ങൾ ഏതൊക്കെ?

      Delete
  2. ഖുർആനിൽ ഒരു പദം ഒരു ആയത്തായി വന്നിരിക്കുന്നു.അത് ഏതു പദമാണ്?

    ReplyDelete
    Replies
    1. بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ

      Delete
    2. بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ


      ഖുർആനിൽ ഒരു പദം ഒരു ആയത്തായി വന്നിരിക്കുന്നു.അത് ഏതു പദമാണ്?

      Delete
  3. റമളാന്‍' (رمضان) എന്ന പദം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ

    ReplyDelete
  4. دي قرنين നെ കുറിച്ച്‌ അള്ളാഹു ഏത്‌ സൂറത്തിൽ ആണ്‌ പറഞ്ഞിരിക്കുന്നത്‌?

    ReplyDelete
  5. രക്തം സാക്ഷികൾ മരിച്ചിടില എന്ന് പറയുന്ന ഖുർആൻ അധൃയങൾ ഏതെലാം

    ReplyDelete
    Replies
    1. സൂറത്ത് ബഖറ, ആലുഇംറാൻ

      Delete
    2. 2(ബഖറ):154
      3(ആലു ഇംറാൻ):169

      Delete
  6. ഖുർആനിലെ ഏറ്റവും നല്ല ചരിത്രം എന്നറിയപ്പെടുന്നത് ഏതാണ്

    ReplyDelete
    Replies
    1. റഹ്മാൻ എന്ന പദം കൂടുതൽ ഉള്ള സൂറത്ത്

      Delete
  7. ഇതിൽ 20-ആം നമ്പർ ചോദ്യോത്തരത്തിൽ അല്ലാഹു നേരില്‍ സംസാരിച്ചത് ഏതു പ്രവാ ചകനോടാണെനനതിനു മൂസാ(അ) ആണെന്നു ഉത്തരം നല്‍കിയത് കാണുന്നു.


    യഥാര്‍ത്ഥത്തിൽ മൂസാ നബിയോട് നേരിട്ട് സംസാരിച്ചിട്ടുണ്ടോ? കിതാബിന്റെ തെളിവ് കാണിച്ചാൽ നല്ലത്..

    മുഹമ്മദ് നബി (സ്വ)യോട് സംസാരിച്ചിട്ടുണ്ടല്ലോ ....


    അപ്പോൾ മൂസാ നബി യോട് *നേരിട്ട്* സംസാരിച്ചിട്ടുണ്ടെങ്കിലും നബി (സ്വ) യോട് നേരിട്ട് സംസാരിച്ചിരിക്കെ പ്രസാതുത ചോദ്യോത്തരം തന്നെ അസ്ഥാനത്താണ്.

    ReplyDelete
    Replies
    1. ഭൂമിയിൽ വെച്ച് എന്ന് ചോദ്യം മാറ്റിയാൽ ഉത്തരം യോജിക്കുമെന്ന് തോന്നുന്നു.

      Delete
  8. ഖുർആനിൽ പറഞ്ഞ ചെടികളുടെ എണ്ണം?

    ReplyDelete
    Replies
    1. ഈന്തപ്പന, ഒലീവ്, മുന്തിരി, മന്ന, ഉറുമാന്‍, അത്തി, കാറ്റാടി, ദേവദാരു, ഇഞ്ചി, ഉള്ളി, പയര്‍, കക്കിരി, തുളസി, കടുക്, കള്ളിമുള്‍ച്ചെടി എന്നിവ ഖുര്‍ആന്‍ പരാമര്‍ശിച്ച ചെടികളില്‍ പെടുന്നു

      Delete
  9. സ്വർഗത്തിൽ നബിയുടെ ഭാര്യമാരിൽ ഒരാൾ ഒരു പ്രവാചകന്റെ ഉമ്മ ആണ് ,ആരാണ് ആ പ്രവാചകൻ

    ReplyDelete
  10. സ്വർഗ്ഗം ഹറാമാവുകയും നരകം നിർബ്ബന്ധമാവുകയും ചെയ്യുന്ന കുറ്റം?

    ReplyDelete
  11. ഒരു സൂറത്തിനെക്കുറിച്ച്‌ നബി (സ) ഇപ്രകാരം പറഞ്ഞു. 'ഈ സൂറത്ത്‌ പാരായണം ചെയ്യുപ്പെടുന്ന വീടുകളിൽനിന്ന് പിശാച് ഓടിപ്പോകും എന്ന്'. ഏതാണ്‌ ആ സൂറത്ത്‌?

    ReplyDelete
    Replies
    1. സൂറത്തുൽ ബക്കറ

      Delete
  12. ഖുർനിൽ ആദ്യം പരമാർധിക്കപ്പെട്ട ജീവി ഏത്


    ReplyDelete
    Replies
    1. ഏത് സൂറത്തിലാണ് നബിമാരുടെ പേര് കൂടുതൽ വന്നത്

      Delete
    2. This comment has been removed by the author.

      Delete
  13. ആയത്തുകളുടെ നേതാവ് (സയ്യിദുൽ ആയ) എന്നറിപ്പെടുന്ന ആയത്ത് ഏത്?

    ReplyDelete
    Replies
    1. ആയത്തുൽ കുർസി. .

      Delete
  14. ഖുർആനിൽ പരാമർശിക്കപ്പെട്ട പട്ടണങ്ങൾ ഏതൊക്കെയാണ്?
    ഇന്നും അതേ പേരിൽ ഉള്ളവ ഏവ?

    ReplyDelete
  15. Nabiyuday baramaril oru husbendintha name quaranil und who is that

    ReplyDelete
    Replies
    1. സയ്ദ് ബിൻ ഹാരിസ്

      Delete
  16. നിസ്കാരം നിര്ബന്ധമാകുന്നതിന് എങ്ങനെ ആയിരുന്നു അള്ളാഹു വിനെ ആരാധിച്ചിരുന്നദ്

    ReplyDelete
  17. ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമാണ് എന്നു ഖുർഹാൻ പറഞ്ഞ പ്രവാചകൻ

    ReplyDelete
  18. ഖുർആനിൽ പറയപ്പെട്ട 3 പക്ഷികൾ?

    ReplyDelete
    Replies
    1. കാക്ക,മരംകൊത്തി,..........

      Delete
    2. കാക്ക, മരംകൊത്തി, കാട

      Delete
    3. കാക്ക ,മരം കൊത്തി ,അബാബീൽ

      Delete
  19. ഖുർആനിൽ 6തവണ പരാമർശിച്ച മഹതി ആരാണ്?????

    ReplyDelete
  20. ഖുർആനിൽ ഏറ്റവും കൂടുതൽ പ്രാവശ്യം പേര് പറയപ്പെട്ട പ്രവാചകൻ
    ആര്? എത്ര പ്രാവശ്യം??

    ReplyDelete
  21. മൂസ നബി അലൈസലാം

    ReplyDelete
  22. ഖുർആനിൽ കൂടുതല്‍ പരാമര്‍ശിച്ച സംഖ്യ ഏതാണ്?

    ReplyDelete
  23. 10 കാലുകൾ ഉള്ള ജീവി ഏത് ?

    ReplyDelete
  24. ഏറ്റവും കൂടുതൽ ഭിന്ന സംഖ്യകൾ പ്രതിപാദി ക്കുന്ന സൂറത്ത് ഏത്?

    ReplyDelete
  25. പതിനൊന്നു നബിമാരുടെ പേര് പ്രതിപാദിക്കുന്ന ആയത് ഏത്

    ReplyDelete
  26. നബി മദീനക്ക് പുറത്തു യുദ്ധത്തിനു പോയാൽ പ്രതിനിധിയായി നിശ്ചയിച്ചിരുന്നദ് ആരെ?

    ReplyDelete
  27. തിരുനബി(സ )സ്വർഗത്തിൽ വെച്ച്ഒരു മഹതിയുടെ കാലൊച്ച കേട്ടിട്ടുണ്ട്. ആ മഹതി ആര്

    ReplyDelete
  28. ഖുർആനിൽ ഏറ്റവും കൂടുതൽ ആവർത്തിച്ച അക്ഷരം ഏത്

    ReplyDelete
  29. തമിഴ്നാട്ടിലെ വെല്ലൂർ ശുക്രൻ പാട്ട് കബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന സ്വാതന്ത്ര്യസമരസേനാനി ആര്...

    ReplyDelete
  30. മരക്കാവ് എന്ന വാക്കിന്റെ അർത്ഥം എന്താണ്

    ReplyDelete
  31. അവിശ്വാസികളിലേക് അയക്കപ്പെട്ട ആദ്യ നബി

    ReplyDelete
  32. 25 നബിമാരുടെ പേര് പറഞ്ഞ സൂറത്ത് ഏതാണ്? ഒരു ക്വിസിലെ ചോദ്യമാണിത്

    ReplyDelete
  33. ഒട്ടകത്തിന്റ കയർ കളഞ്ഞു പോയാൽ അതു ഖുർആൻ നോക്കി കണ്ടെത്തും എന്ന് പറഞ്ഞ

    ReplyDelete
  34. ഖുർആനിൽ റഹ്മാൻ റഹീം എത്ര തവണ വന്നിട്ടുണ്ട്?

    ReplyDelete
  35. രണ്ട് റക്അത്തിൽ നാല് റുകൂഅ് ഉള്ള നിസ്കാരം ഏത്.....?

    ReplyDelete
  36. ഖുർആനിൽ ഏറ്റവും കുറവായി ഉപയോഗിച്ച അക്ഷരം ഏത്

    ReplyDelete
  37. ഖുർആനിൽ ഏറ്റവും കൂടുതൽ ഭിന്ന സംഖ്യ ഉപയോഗിച്ച സൂക്തം ഏത്

    ReplyDelete
  38. ഖുർആനിൽ പ്രവാചകൻമാരുടെ പേരുകളുള്ള എത്ര സൂറത്തുകൾ ഉണ്ട്

    ReplyDelete
  39. niskarathinte 14 farlukalil onninte perilulla soorath Eathu??

    ReplyDelete
  40. ഖുർആൻ പേരെടുത്ത് പറഞ്ഞ യുദ്ധംങ്ങൾ

    ReplyDelete
  41. 12 വർഷം തുടർച്ചയായി നോമ്പ് എടുത്ത മഹാൻ

    ReplyDelete
  42. ചിലന്തി എന്നർത്ഥം വരുന്ന സൂറത്ത് ഏത്

    ReplyDelete
    Replies
    1. സൂറത്ത് അങ്കബൂത്ത്

      Delete
  43. നിസ്കാരം എന്ന പദം എത്ര തവണ ആവർത്തനം വന്നു?

    ReplyDelete
  44. വെള്ളം ദാനം ചെയ്യൽ ശ്രീഷ്ട്ടമായത് ഇപ്പോൾ

    ReplyDelete
  45. ഓരു ദിവസത്തെ നിസ്കാരം 17 റക്അത് ആകാനുള്ള യുക്തി എന്ത്?

    ReplyDelete
  46. ഖുർആൻ ആദൃമായി മനപ്പാടമാക്കിയ സഹബി വനിതാ ആര്

    ReplyDelete
  47. ഖുർആനിൽ പറയപ്പെട്ട 3പക്ഷികൾ ഏതൊക്കെ. ..

    ReplyDelete
    Replies
    1. കാക്ക, മരംകൊത്തി, കാട

      Delete
  48. ആദ്യമായി ഖുര്‍ആന്‍ അവതരിച്ച ദിവസം ഏത്

    ReplyDelete
  49. എനിക്കു കുറച്ചു ഉത്തരം വേണമായിരുന്നു ഒന്ന് സഹായിക്കുമോ

    ReplyDelete
  50. എനിക്കു കുറച്ചു ഉത്തരം വേണമായിരുന്നു ഒന്ന് സഹായിക്കുമോ

    ReplyDelete
  51. ഇബ്രാഹീം എന്നത് ഏതു ഭാഷയാണ്

    ReplyDelete
  52. ഒരു പ്രവാചകന്റെ വിവാഹകഥ ഖുർആനിലുണ്ട്. ആരുടെത്

    ReplyDelete
  53. ഖുർഹനിൽ അല്ലാഹു എന്ന പദം എത്ര തവണ വന്നിട്ടുണ്ട് plz ഒന്നു പരനുതരുമോ

    ReplyDelete
  54. ഖുർആനിൽ ഏറ്റവും കൂടുതൽ അറിയപ്പെട്ട അക്ഷരം

    ReplyDelete
  55. ഖുർആനിൽ ഏറ്റവും കൂടുതൽ പറയപ്പെട്ട അക്ഷരം

    ReplyDelete
  56. സ്ത്രീകൾക്ക് നിങ്ങൾ പഠിപ്പിക്കുക എന്ന് പ്രവാചകൻ കല്പിച്ച സുറത് ഏത്

    ReplyDelete
    Replies
    1. സൂറത്തു ന്നൂർ

      Delete
    2. സൂറത്ത്‌ നൂർ

      Delete
  57. വാക്കുകളുടെ അടിസ്ഥാനത്തിൽ ഖുർആനിന്റെ നടുവിലായി വരുന്ന വാക്ക്‌ ഏത്?

    ReplyDelete
  58. വാക്കുകളുടെ അടിസ്ഥാനത്തിൽ ഖുർആനിന്റെ നടുവിലായി വരുന്ന വാക്ക്‌ ഏത്?

    ReplyDelete
  59. അല്ലാഹു ഖുർആനി പറഞ്ഞ മനുഷ്യർക്ക് അറിയാത്ത 5 കാര്യങ്ങൾ ഏത്?ഏത് സൂറത്തിലാണ്?

    ReplyDelete
  60. ഏത് സൂറത്തിൽ ആണ് ഖുർആൻ എന്ന വാക്ക് ഏറ്റവും കൂടുതൽ വന്നിട്ടുള്ളത്?

    ReplyDelete
    Replies
    1. സൂറത്തുൽ ഇസ്രാഅ

      Delete
    2. ഖുര്ഹാനിൽ ഖുർഹാൻ എന്നാ പദം എത്ര തവണ വന്നിട്ടുണ്ട്

      Delete
  61. റസൂലിന്റെ മാറ്റെരു പേര്?

    ReplyDelete
  62. ഖുർആനിൽ ഒരു സഹാബിയുടെ പേര് പറഞ്ഞിട്ടുണ്ട് അത് ഏത് സൂറത്ത് ആണ്?

    ReplyDelete
    Replies
    1. സൈദ്ബ്നു ഹാരിസ) (റ)

      Delete
  63. ഒരു വാക്ക്Jമിൽ അവസാനിക്കപ്പെടുകയും തെ |ടുത്ത സൂറത്ത്Jമൽ തുടങ്ങുകയും ചെയ്യുന്ന sഅത് ഏത് സൂറത്ത് കത്തക്ക്?

    ReplyDelete
  64. Plzഇതിന്റെ ഉത്തരങ്ങൾ ഒന്ന് അയച്ച് തരുമോ?

    ReplyDelete
  65. ഖുർആൻ 2 കാവ്യ പരിഭാഷ ഏത്


    ReplyDelete
  66. കുർആനിൽ പേര് അറിയപ്പെട്ട സത്യവിശ്വാസികൾ എത്ര

    ReplyDelete
  67. റമളാൻ എന്ന പദത്തിന്റെ അർത്ഥം.എന്താണ്..

    ReplyDelete
    Replies
    1. കരിച്ചുകളയുന്നത്

      Delete
  68. What is the meaning of term RAMADAN ..

    ReplyDelete
  69. ഇന്നത്തെ ചോദ്യം ളാഹ് എന്ന വാക്ക് ഖുർആനിൽ എത്ര പ്രാവശ്യം വന്നിട്ടുണ്ട്?

    ReplyDelete
  70. അറബി അക്ഷരങ്ങൾക്ക് പുള്ളി ഇടുന്ന സമ്പ്രദായം നിലവിൽ വന്നത് ഹിജ്റ എത്രാം വർഷം

    ReplyDelete
  71. എല്ലാം ആയത്തിലും അല്ലാഹു എന്ന പദമുള്ള സുറത്ത്?

    ReplyDelete
    Replies
    1. സൂറത്തുൽ മുജാദല

      Delete
  72. സൂറത്തുൽ മുജാദല

    ReplyDelete
  73. ഖുർആനിൽ പറഞ്ഞ മാസങ്ങൾ ഏതൊക്കെ

    ReplyDelete
  74. യൂസുഫ് നബിയുടെ പേര് സൂറത്ത് യൂസുഫിന് പുറമെ മറ്റ് രണ്ട് സൂറകളിൽ കൂടി ഉണ്ട് അത് ഏതൊക്കെ സൂറ എത്രാമത്തെ ആയത്ത്

    ReplyDelete
  75. ഖുർആനിൽ എത്ര തവണ നരകം(ജഹ ന്നം) വന്നിട്ടുണ്ട്

    ReplyDelete
  76. റമളാൻ എന്ന പദത്തിന്റെ അർത്ഥം.എന്താണ്..ഇതിന്റെ ഉത്തരം?????

    ReplyDelete
  77. റമളാൻ എന്ന പദത്തിന്റെ അർത്ഥം.എന്താണ്..ഇതിന്റെ ഉത്തരം?????

    ReplyDelete
  78. സ്വർഗത്തിൽ വളരുന്ന മരം ഏത്

    ReplyDelete
  79. ഒരു പ്രവാചകൻ കെട്ടിടങ്ങൾ തകർന്നടിഞ്ഞ ഒരു പട്ടണത്തിൽ കൂടി അദ്ധേഹത്തിന്റെ വാഹനമായ കുതിരപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു ഖുർആനിൽ പരാമർശിക്കപ്പെട്ട ഇദ്ധേഹം ആര് പട്ടണം ഏത് രാജ്യത്ത് ?

    ReplyDelete
  80. ഖുർആനിൽ പൂർണ്ണ അർത്ഥം വരുന്ന ഏറ്റവും വലിയ വാക്ക് ഏത്?

    ReplyDelete
  81. Al ashar സൂറത്തിന്റെ മറ്റൊരു പേര്

    ReplyDelete
  82. ശൈത്താൻ എന്ന് എത്ര പ്രാവശ്യം ഖുർആനിൽ വന്നിട്ടുണ്ട്

    ReplyDelete
  83. മർയം എന്ന പേര് എത്ര തവണ പറഞ്ഞു

    ReplyDelete
  84. ഖുര്‍ആനില്‍ എത്ര മാസങ്ങള്‍ പേരെടുത്തു പറഞ്ഞിട്ടുണ്ട്?

    ReplyDelete
  85. നരകത്തിൽ വളരുന്ന മരം ഏത്?

    ReplyDelete
  86. ലോകത്ത് ആദ്യമായി റേഷൻ സംവിധാനം കൊണ്ട് വന്നതാര്?

    ReplyDelete
  87. നബിയെ പറ്റി പറഞ്ഞ സുറത്

    ReplyDelete
  88. നരക വാസികൾ എന്ന് പറഞ്ഞ പ്രവാചക പത്നിമാർ ആരാണ്

    ReplyDelete
  89. ഖുർആനിൽ ഏറ്റവും കൂടുതൽ തവണ പറയപ്പെട്ട അക്ഷരം ഏത് ?
    അലിഫ്
    മീം
    ലാം
    കാഫ്

    ReplyDelete
  90. സഹ്റാവൈൻ എന്നറിയപ്പെടുന്ന രണ്ട് സൂറത്തുകൾ ?

    ReplyDelete
  91. നോമ്പ്ക്കാരന്റെ 2 സന്തോഷങ്ങൾ എന്തെല്ലാം ?

    ReplyDelete
  92. നോമ്പ്ക്കാരന്റെ 2 സന്തോഷങ്ങൾ എന്തെല്ലാം ?

    ReplyDelete
  93. ഖുർആനിലെ സിംഹത്തിന്റെ പേര് എന്ത്? Please replay

    ReplyDelete
  94. നാല് അത്തഹ്യ്യാത്ത് ലഭിക്കുന്ന ഫർള് നിസ്കാരം ഏതാണ്.....

    ReplyDelete
    Replies
    1. മഗ്രിബ് നമസ്ക്കാരം

      Delete
  95. ഖർആനിൽ ഏറ്റവും കൂടുതൽ പ്രതിപാദിച്ച ഫലവൃക്ഷ०?
    a ഈന്തപന
    b അത്തി
    cസൽവ

    ReplyDelete
  96. അള്ളാപുവിനോട് ആകാശത്തു നിന്നു ദക്ഷണത്തളിക ഇറക്കിത്തരാൻ പ്രവാചകനോട് പറഞ്ഞ ജനതയുടെേര്

    ReplyDelete
  97. ഖുർആനിൽ ഖുർആൻ എന്ന പദം എത്ര പ്രാവിശ്യം അവർത്തിച്ചിട്ടുണ്ട്

    ReplyDelete
  98. ഖുർആനിൽ ജീവികളെ ക്കുറിച്ച് പറഞ്ഞ സൂറത്ത് കൾ എത്ര? ഏവ?

    ReplyDelete
  99. മദീനയുടെ പഴയ നാമം പ്രതിഭാതിക്കുന്ന സൂറത്ത് ഏത്?

    ReplyDelete
  100. Reply pls...

    ReplyDelete
  101. Reply pls...

    ReplyDelete
  102. മദീനയുടെ പഴയ നാമം പ്രതിഭാതിക്കുന്ന സൂറത്ത് ഏത്?

    ReplyDelete
  103. മൂസാ നബിയോട് അല്ലാഹു എത്ര പ്രാവശ്യം സംസാരിച്ചു.,,, ഉത്തരം plz

    ReplyDelete
  104. *റഹീം എന്ന പദം എത്ര തവണ ഖുർആനിൽ വന്നിട്ടുണ്ട്?*

    ReplyDelete
  105. പരിശുദ്ധ ഖുറാനിൽ എത്ര അറബിമാസങ്ങളെ അവയുടെ പേരെടുത്ത് പറഞ്ഞിട്ടുണ്ട്

    ReplyDelete
  106. പരിശുദ്ധ ഖുറാനിൽ എത്ര അറബിമാസങ്ങളെ അവയുടെ പേരെടുത്ത് പറഞ്ഞിട്ടുണ്ട്

    ReplyDelete
  107. Quranil ethra thavana raheem enna padham vannittund???

    ReplyDelete
  108. ഖുർആനിൽ മുഹമ്മദ് എന്ന് എത്ര പ്രാവശ്യം പറയുന്നുണ്ട് 'സൂറത്ത് എത്? ആയത്ത് ഏത്?

    ReplyDelete
  109. ഖുർആനിൽ വഹ്യ് ലഭിച്ച ജീവി ?

    ReplyDelete
  110. അറബി 28 അക്ഷരങ്ങളിൽ ഒരു അക്ഷരം ഖുർആന്റെ 114 സൂറത്തുകളുടെ പേരുകളിൽ കാണില്ല. ഏതാണ് ആ അക്ഷരം?

    ReplyDelete
  111. Answer ariyunnavar parayuo

    ReplyDelete

  112. മുഹമ്മദ് നബിക് അവതരിക്കപ്പെട്ടതിൽ നിന്ന് അദ്ദേഹം വല്ലതും മറച്ചു വെക്കുകയാണെങ്കിൽ ഈ ആയത് മറച്ചു വെക്കുമായിരുന്നു എന്ന് ആയിഷ ബീവി പറഞ്ഞ ആയത് ?

    ReplyDelete
  113. ആയത്തുൽ കുർസിയുടെ മഹത്വം പറഞ്ഞ വ്യെക്തി ആര്??

    ReplyDelete
  114. മറിയം ബീവിയുടെ പേര് ഖുർആനിൽ എത്ര തവണ പരാമർശിച്ചിട്ടുണ്ട്

    ReplyDelete
  115. ഖുർആനിൽ ആകെ എത്ര അക്ഷരങ്ങൾ ഉണ്ട്?

    ReplyDelete
  116. ആപത്തുകളെ തടയുന്ന മലക്ക്. ?

    ReplyDelete
  117. ഖുർഹനിൽ അല്ലാഹു എന്ന പദം എത്ര തവണ വന്നിട്ടുണ്ട് plz ഒന്നു പരനുതരുമോ

    ReplyDelete
  118. ജിബ്‌രീൽ എന്നാ നാമം ഖുറാനിൽ എത്ര തവണ വന്നിട്ടുണ്ട്

    ReplyDelete
  119. മിറാജിലെ നബിസല്ലാഹ് അള്ളാഹു അലൈഹി വസല്ലma നിരവധി malakkugale കണ്ട സ്ഥലം ?

    ReplyDelete
  120. ഈ സൂറത്ത് ഓതിയാൽ 6000 സൂറത് ഓതിയ പ്രതിഫലം... സൂറത് ഏത് ?

    ReplyDelete